Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി പൂജാ മിശ്ര ഹോട്ടൽ പൊളിച്ചു

pooja-misra

വിവാദവാര്‍ത്തകളില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന താരമാണ് റിയാലിറ്റി ഷോ താരവും മോഡലുമായ പൂജ മിശ്ര. ഇപ്പോളിതാ ഹോട്ടലില്‍ അക്രമം കാണിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബാഗുമായി നടി ഹോട്ടല്‍ വിടുന്പോള്‍ ജീവനക്കാര്‍ അവരെ തടയുന്നതാണ് വിഡിയോയില്‍ ആദ്യമുള്ളത്. പ്രശ്നമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരെ അസഭ്യം പറയുകയും അയാളുടെ മൊബൈല്‍ നിലത്തിട്ട് തകര്‍ക്കുകയും ചെയ്തു.

Pooja Mishra TV Actress Fight and Misbehaved With Hotel Manager and Staff

മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ചാണ് സംഭവം. ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഇതുകൊണ്ടൊന്നും പൂജയുടെ ദേഷ്യം അടങ്ങിയില്ല, വീണ്ടും വന്ന് ജീവനക്കാരനെ പൊതിരെ തല്ലി. നേരത്തെ പൊലീസുകാര്‍ക്കെതിരെ തല്ലുണ്ടാക്കിയത് വന്‍വിവാദമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.