Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയ്ക്ക് പാരയുമായി പ്രഭുദേവ

nayanthara-prabhudeva

പതിറ്റാണ്ടുകൾക്ക് ശേഷം പ്രഭുദേവ വീണ്ടും നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് ദേവി. (Devi(L)). ബോളിവുഡിലെ തിരക്കുകള്‍ക്കിടെ തമിഴകത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.

എന്നാൽ പുതിയ ചിത്രം പ്രഭുദേവയുടെ മുൻകാമുകിയായ നയൻതാരയെക്കുറിച്ചാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തിരക്കഥയിലെ പല രംഗങ്ങളിലും നയൻതാരയുടെ യഥാർത്ഥ ജീവിതുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന് സിനിമയുമായി പ്രവർത്തിക്കുന്ന ഒരാൾ അഭിപ്രായപ്പെട്ടു.

നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം വിവാഹം വരെയെത്തിയിരുന്നു. ഇതിനായി ആദ്യഭാര്യ റംലത്തില്‍ നിന്നും പ്രഭുദേവ വിവാഹമോചനവും നേടിയിരുന്നു. പ്രഭുദേവയുടെ പേര് നയന്‍താര പച്ച കുത്തിയിരുന്നതും ഇവര്‍ ഒരുമിച്ച് ചടങ്ങുകള്‍ക്കെത്തുന്നതും വാര്‍ത്തകളില്‍ ഇടംനേടിയതാണ്. എന്നാല്‍ വിവാഹം കഴിയ്ക്കുന്നതിന് ആഴ്ചകൾക്ക് മുന്‍പ് നയന്‍താരയും പ്രഭുദേവയും പരസ്പരം പിരിയുകയായിരുന്നു.

ഈ ചിത്രത്തിൽ തമന്നയാണ് പ്രഭുദേവയുടെ നായികയായി എത്തുന്നത്. റൊമാന്റിക് ഹൊറർ ചിത്രമായ ദേവി സംവിധാനം ചെയ്യുന്നത് എ എ‍ൽ വിജയ് ആണ്. എന്നാൽ വിവാദങ്ങളോട് സിനിമയുടെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം ഒരേ ദിവസം തീയറ്ററുകളിലെത്തും.