Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട്ലുക്കിൽ റായി ലക്ഷ്മി

julie-2-raai-laxmi

ബോളിവുഡില്‍ തിളങ്ങാനൊരുങ്ങി തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗത്തില്‍ നായികയാകുന്നത് റായി ലക്ഷ്മിയാണ്. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബോളിവുഡില്‍ റായിയിടെ രണ്ടാമത്തെ ചിത്രമാണിത്. സൊനാക്ഷിയെ നായികയാക്കി മുരുകദോസ് ഒരുക്കുന്ന ചിത്രമായ അകീരയില്‍ അതിഥി താരമായി ലക്ഷ്മി എത്തുന്നുണ്ട്. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. അതീവ ഗ്ലാമറസായ കഥാപാത്രത്തില്‍ ബിക്കിനി വേഷത്തിലും റായി ലക്ഷ്മി എത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.