Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനി അണിയാൻ 10 കിലോ കുറച്ച് റായി ലക്ഷ്മി

raai

തെന്നിന്ത്യൻ സുന്ദരി റായി ലക്ഷ്മി നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജൂലി 2. റായി അതീവ ഗ്ലാമർ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിനായി പത്തുകിലോയോളം ശരീരഭാരവും താരം കുറക്കുകയുണ്ടായി.

രണ്ടു മാസം സിനിമയില്‍ നിന്നും അവധിയെടുത്താണ്‌ താരം ഭാരം കുറച്ചത്‌. സിനിമയില്‍ താരം വ്യത്യസ്‌തമായ വേഷങ്ങളിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. സിനിമയിലെ ചില രംഗങ്ങള്‍ക്കായി താരത്തിന്‌ ഭാരം കൂട്ടേണ്ടി വന്നിരുന്നു. എന്നാല്‍ ബിക്കിനി ഉള്‍പ്പെടെ ഗ്‌ളാമര്‍ വേഷം ചെയ്യേണ്ടതുള്ള സിനിമയുടെ മൂന്നാം ഷെഡ്യൂളില്‍ താരത്തിന്‌ വീണ്ടും ഭാരം കുറയ്‌ക്കേണ്ടി വന്നു.ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍.

ബോളിവുഡില്‍ റായിയിടെ രണ്ടാമത്തെ ചിത്രമാണിത്. സൊനാക്ഷിയെ നായികയാക്കി മുരുകദോസ് ഒരുക്കുന്ന ചിത്രമായ അകീരയില്‍ അതിഥി താരമായി ലക്ഷ്മി എത്തുന്നുണ്ട്.  

Your Rating: