Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിയായ എംഎൽഎ; അച്ചാദിൻ വന്നെന്ന് ആർജിവി

rgv

വാട്ട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം താരം അങ്കൂർലത ദേകയാണ്. കക്ഷിയെ അറിയില്ലെ ? താരം അസാമിലെ ബിജെപി എംഎൽഎയാണ്. നിരവധി ബംഗാളി, അസാമീസ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അങ്കൂർലത.

സാക്ഷാൽ രാം ഗോപാൽ വർമ വരെ അങ്കൂർലതയുടെ സൗന്ദര്യത്തിൽ വീണുപോയി. ഇപ്പോഴാണ് ഇവിടെ അച്ചാദിൻ വന്നതെന്നാണ് രാമു പറയുന്നത്. എംഎൽഎമാരെല്ലാം ഇങ്ങനെ സൗന്ദര്യമുളളവരാണെങ്കിൽ ഇവിടെ അച്ചാദിൻ വന്നു കഴിഞ്ഞു. നന്ദി അങ്കൂർലത ജി, നന്ദി മോദി ജി. ഇപ്പോൾ ആദ്യമായി ഞാൻ രാഷ്ട്രീയം ഇഷ്ടപ്പെട്ട് തുടങ്ങി.

മെയ് 19ന് വന്ന തിരഞ്ഞെടുപ്പ് വിധിയിലൂടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിനെ തകര്‍ത്ത് അസാമിൽ ബിജെപി സർക്കാർ അധികാരത്തിലേറിയിരുന്നു. ഈ സർക്കാരിലെ ഏറ്റവും കൂടുതൽ തിളങ്ങുന്ന താരമാണ് അങ്കൂര്‍ലത.

അസമീസ് സിനിമാ രംഗത്ത് ഏറ്റവും അഭിനയശേഷിയുള്ളതും മനോഹരിയുമായ നടിയാണ് അങ്കൂര്‍ലത.
 

Your Rating: