Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയെ ആന്റിയാക്കിയ കുട്ടിക്കു പണി കിട്ടി

harshali-katrina

നടിമാരെ അതിപ്പോൾ പ്രായമായവരാണെങ്കിലും അല്ലാത്തവരായാലും ആന്റിയെന്ന് വിളിച്ചാൽ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ? നടി കത്രീന കൈഫിനാണ് അങ്ങനെയൊരു പണികിട്ടിയത്.

33 ആം പിറന്നാള്‍ ആഘോഷിച്ച കത്രീന കൈഫിന് ഹര്‍ഷാലി മല്‍ഹോത്ര എന്ന ബാലതാരമാണ് പിറന്നാള്‍ ആശംസയില്‍ കത്രീനയെ ആന്റി എന്ന് അഭിസംബോധന ചെയ്തത്.

പിറന്നാളിനോട് അനുബന്ധിച്ചാണ് കത്രീന ഫേസ്ബുക്കിൽ അക്കൗണ്ട് കുറിച്ചത്. കത്രീനയുടെ മുന്‍കാമുകനും സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ ബോളിവുഡിലെ താരങ്ങള്‍ കത്രീനയെ സ്വാഗതം ചെയ്തും ആശംസയറിയിച്ചും പോസ്റ്റുകളിട്ടു.

എന്നാൽ കത്രീനയെ ആന്റിയെന്ന് വിളിച്ച ഹര്‍ഷാലി മല്‍ഹോത്ര ശരിക്കും പുലിവാല് പിടിച്ചെന്ന് പറയാം.

ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് ഹര്‍ഷാലി. കത്രീനയെ ആന്റിയെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ഷാലിക്ക് ഉപദേശവും തെറിവിളിയുമായി കത്രീന ഫാൻസ് എത്തി. ഇതിനിടെ ഹർഷാലിയെ രക്ഷിക്കാൻ കത്രീന തന്നെ എത്തി. ഹർഷാലിയുടെ ആന്റി കമന്റിന് താഴെ താങ്ക്‌സ് ലവ് എന്നായിരുന്നു കത്രീനയുടെ പ്രതികരണം.
 

Your Rating: