Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനായ്ക്കളെ കൊല്ലരുത്; ഉമ്മന്‍ചാണ്ടിയോട് സൊനാക്ഷി സിന്‍ഹ

sonakshi

രഞ്ജിനി ഹരിദാസിനും നടന്‍ വിശാലിനും പിന്നാലെ തെരുവ് നായ വിഷയത്തില്‍ പിന്തുണയുമായി ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. കേരളത്തിന്‍റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയോടാണ് ട്വിറ്ററിലൂടെ അപേക്ഷയുമായി താരം എത്തിയത്.

കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ നടപടിയെടുത്ത് മുന്നോട്ട് പോകണമെന്നും താരം ആവശ്യപ്പെടുന്നു. മനുഷ്യത്വരഹിതമായ ഈ നടപടി അവസാനിപ്പിക്കുവാനും സൊനാക്ഷി പറയുന്നു.

so-twi

നേരത്തെ അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുളള കേരളസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബോയ്‌ക്കോട്ട് മൂവ്‌മെന്റ് കേരള എന്നപേരില്‍ വ്യാപകപ്രചാരണം നടന്നിരുന്നു. രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള മൃഗസ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെയിരുന്നു. തെന്നിന്ത്യന്‍ നടി ലക്ഷ്മി റായിയും കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി.

കേരളത്തില്‍ കൂട്ടമായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു എന്ന് പ്രചരണമുണ്ടായതോടെ പ്രതിഷേധം പല രൂപത്തില്‍ അലയടിക്കുകയാണ്. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നടന്‍ മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗും ഈ വിഷയത്തെക്കുറിച്ചായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.