Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം തമിഴിൽ ചിമ്പു നായകനായാൽ മതി!

simbu-nivin

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം തമിഴ് റീമേയ്ക്കിന് സാധ്യതകളേറുന്നു. തമിഴ്നാട്ടിലെ തിയറ്റുകളിലും ചിത്രം സൂപ്പർഹിറ്റായി മാറിയതിനാൽ ഇനി ഈ ചിത്രം റീമേയ്ക്ക് ചെയ്യേണ്ടതുണ്ടോ എന്ന സംശയത്തിലാണ് സംവിധായകർ.

എന്നാൽ ഈ അടുത്തിടെ പാണ്ഡിരാജ് ചിത്രം റീമേയ്ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. താൻ ഈ ചിത്രം റീമേയ്ക്ക് ചെയ്താൽ ചിമ്പുവിനെ മാത്രമായിരിക്കും നായകനാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചിമ്പു കഴിവുള്ള നടനാണെന്നും ആരും അദ്ദേഹത്തിന്റെ കഴിവുകൾ മുഴുവനായി ഉപയോഗിച്ചിട്ടില്ലെന്നും പാണ്ഡിരാജ് പറഞ്ഞു. പ്രേമം റീമേയ്ക്ക് ചെയാൽ ചിമ്പുവിന്റെ മാജിക് ഈ ചിത്രത്തിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ധനുഷ്, വിജയ് സേതുപതി എന്നിവരുടെ പേരുകളും ഇക്കൂട്ടത്തിൽ പറഞ്ഞ് കേട്ടിരുന്നു.

ചിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഇതു നമ്മ ആൾ എന്ന ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തും. ഗൗതം മേനോന്റെ അച്ചം എൻപത് മഡമയ്യടാ ആണ് മറ്റൊരു ചിത്രം. 

Your Rating: