Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പൂ, നയന്‍താരയെ കല്യാണം കഴിച്ചുകൂടെ?

simbu-nayan

ചിമ്പു-നയന്‍താര ജോഡി ഏറെ നാളത്തെ പിണക്കത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഇത് നമ്മ ആള് റിലീസിനെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നതും. നയന്‍താരയുടെയും ചിമ്പുവിന്റെയും സ്‌ക്രീന്‍ കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

നയന്‍താരയ്‌ക്കൊപ്പം വീണ്ടും അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ചിമ്പു സംസാരിക്കുകയുണ്ടായി. സിനിമയുടെ അവസാനം നയന്‍താരയെ വിവാഹം ചെയ്യുന്നത് പോലെ നയന്‍താരയെ ശരിയ്ക്കും വിവാഹം കഴിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ചിമ്പു ഒന്ന് ചിരിച്ചു. വിനൈത്താണ്ടി വരുവായ എന്ന ചിത്രം കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു തൃഷയെ വിവാഹം ചെയ്തൂടെ എന്ന്. ഇപ്പോൾ നയൻതാരയെയും.

അത് കഥാപാത്രങ്ങളുടെ വിജയമാണ്. അങ്ങനെ ആളുകള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. ചിമ്പു പറഞ്ഞു. നല്ല തിരക്കഥയും സിനിമയും വന്നാല്‍ നയന്‍താരയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യും. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. മറ്റ് നായികമാരെ വച്ച് നോക്കുമ്പോള്‍, ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളാകുന്നത് നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴാണ്. ചിമ്പു പറയുന്നു. 

Your Rating: