Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്ലുവിന് കൊടുത്തു രൺബീറിൽ നിന്ന് കിട്ടി!

salman-katrina-ranbir

ബോളിവുഡ് ഏറെ കൊട്ടിയാഘോഷിച്ച രൺബീർ–കത്രീന പ്രണയം ഈയിടെ തകർന്നത് ബിടൗണിൽ വലിയ വാർത്തയായിരുന്നു. അജബ് പ്രേം കി ഗസബ് കഹാനി എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ സമയം കത്രീന ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നുവെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്.

കുറച്ചുനാളുകൾക്ക് ശേഷമാണ് സൽമാനും കത്രീനയുടെ പുതിയ പ്രണയത്തെപ്പറ്റി അറിയുന്നത്. അന്നേ രൺബീറിനൊപ്പം പോകരുതെന്ന് സൽമാൻ കത്രീനയോട് ആവശ്യപ്പെട്ടിരുന്നത്രേ. കത്രീനയും രൺബീറും തമ്മിലുള്ള പ്രണയമറിഞ്ഞ സൽമാൻ മദ്യപിച്ച് കത്രീനയുടെ അപാർട്ട്മെന്റിൽ എത്തുകയും നടിയുമായി വഴക്കുണ്ടാക്കുകയും ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നു.

‘രൺബീറിനൊപ്പം പോകരുതെന്നും അത് നീ ചെയ്യുന്ന വലിയൊരു തെറ്റായിരിക്കുമെന്നും സൽമാൻ കത്രീനയോട് പറഞ്ഞു. മാത്രമല്ല നിന്റെ ഹൃദയം തകർത്തായിരിക്കും അവൻ നിന്നെ ഉപേക്ഷിക്കുകയെന്നും സൽമാൻ പറഞ്ഞിരുന്നു.

എന്നാൽ സൽമാന്റെ വാക്കുകൾ ചെവിക്കൊള്ളാൻ കത്രീന കൂട്ടാക്കിയില്ല. ‘രൺബീറിനു വേണ്ടി എന്നെ ഉപേക്ഷിച്ചതിൽ ഒരുനാൾ നീ ഖേദിക്കും എന്നായിരുന്നു സൽമാൻ അവസാനമായി കത്രീനയോട് പറഞ്ഞത്. അന്ന് വളരെയധികം മദ്യപിച്ചിരുന്ന സൽമാനെ കത്രീനയുടെ മാനേജറാണ് തിരിച്ചാക്കിയതും.

ഇന്ന് സൽമാന്റെ വാക്കുകൾ സത്യമായിരിക്കുന്നു. മറ്റൊരു കാര്യം സൽമാനും കത്രീനയും തമ്മിൽ വീണ്ടും പഴയസൗഹൃദം ഉടലെടുത്തിരിക്കുന്നു എന്നതാണ്. പല വേദികളിലും കത്രീനയെ പിന്തുണച്ചാണ് സൽമാൻ സംസാരിക്കുന്നത്. രൺബീറുമായുള്ള തകർച്ചയ്ക്ക് ശേഷം കത്രീന സൽമാനെ സന്ദർശിച്ചിരുന്നെന്നും വാർത്ത വന്നിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.