Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീധരനോട് മടുത്ത് മടങ്ങരുതെന്ന് മോഹൻലാൽ

mohanlal

കേരളത്തിൽ ഇനി വികസനപ്രവർത്തനങ്ങൾക്കില്ലെന്ന ഇ ശ്രീധരൻ നായരുടെ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചെന്ന് നടൻ മോഹൻലാൽ. അദ്ദേഹത്തിന്റെ പ്രസ്താവന പല കാരണങ്ങൾ കൊണ്ടും തന്നെ അസ്വസ്ഥനാക്കുന്നുവെന്നും മോഹൻലാൽ ബ്ലോഗിലൂടെ അറിയിച്ചു.

കൊച്ചിക്കാർ എല്ലാവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മറന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ് മെട്രോ ഓടിത്തുടങ്ങുന്ന ദിവസത്തിനായി,അതിന് കാരണം തന്നെ അങ്ങാണ് ഈ ജോലിയുടെ അമരക്കാരൻ എന്ന വിശ്വാസത്തിലാണെന്നും മോഹൻലാൽ ബ്ലോഗിൽ കുറിക്കുന്നു.

അങ്ങയുടെ സായാഹ്നങ്ങൾ യൗവ്വനത്തിന്റെ നട്ടുച്ചയേക്കാൾ സർഗ്ഗാത്മകവും ക്രിയാത്മകവുമാണ് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അങ്ങയെ ഞങ്ങൾക്ക് വേണമെന്നും മടുത്ത് മടങ്ങരുതെന്ന് അഭ്യർത്ഥിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.