Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തുദിവസം കൊണ്ട് 19 കോടി വാരി മുന്തിരിവള്ളികള്‍

mvt-5

ബോക്സ്ഓഫീസ് പിടിച്ചുകുലുക്കി മോഹൻലാൽ ചിത്രം മുന്തിരിള്ളികൾ തളിർക്കുമ്പോൾ. കേരളത്തിൽ നിന്ന് മാത്രം പത്തുദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 19 കോടിരൂപ. ഓൾ ഇന്ത്യ കലക്ഷൻ 20 കോടിയ്ക്ക് മുകളിൽ വരും.

ചിത്രം ഇതിനോടകം അയ്യായിരം ഷോ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുലിമുരുകന് ശേഷം ഏറ്റവും വേഗത്തിൽ 5000 ഷോ പൂർത്തിയാക്കുന്ന ചിത്രം കൂടിയാണ് മുന്തിരിള്ളികൾ തളിർക്കുമ്പോൾ. തിരുവനന്തപുരം ജില്ലയിലെ കലക്ഷൻ 75 ലക്ഷമാണ്. ഇതിൽ 46 ലക്ഷം ഏരീസ് പ്ലക്സ് തിയറ്ററിൽ നിന്ന് മാത്രം.

കൊച്ചി മൾടിപ്ലക്സുകളിൽ നിന്നും പത്തുദിവസം കൊണ്ട് ചിത്രം ഒരു കോടി കലക്ഷനിലെത്തിയിരുന്നു. മോഹൻലാലിനിത് ഹാട്രിക് റെക്കോർഡ് ആണ്. പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങൾക്ക് ശേഷം കൊച്ചി മൾടിപ്ലക്സില്‍ നിന്നും ഒരുകോടി കലക്ഷൻ കിട്ടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം.

ആകെ നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് കൊച്ചി മള്‍ടിപ്ലക്‌സുകളില്‍ നിന്ന് ഒരു കോടിയിലേറെ നേടുന്നത്. നേരത്തേ ജീത്തു ജോസഫിന്റെ ദൃശ്യവും ഒരുകോടി കലക്ട് ചെയ്തിരുന്നു. ആദ്യ മൂന്ന് ദിവസം കൊണ്ടുതന്നെ 8.65 കോടിയാണ് മുന്തിരിവള്ളികൾ വാരിക്കൂട്ടിയത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍- മീന ജോഡികള്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഐമ, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ.