Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്രിതങ്കപുളകിതരാകുവിൻ; ഗോദ ട്രെയിലർ

godha-trailer

കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഗോദ. ടൊവീനൊ തോമസ് നായകനാകുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Godha Official Trailer HD | Tovino Thomas | Basil Joseph | Wamiqa Gabbi

ആക്​ഷനും കോമഡിയും ചേർത്തൊരുക്കുന്ന എന്റർടെയ്നറാകും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിർമാണം. ചിത്രം മെയ് 11ന് തിയറ്ററുകളിലെത്തും.

Your Rating: