Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ കൈപിടിച്ച് മഞ്ജു വാരിയർ!

lal-villain

മോഹൻലാലിന്റെ പുതിയ ചിത്രമായ വില്ലനിൽ മഞ്ജു വാര്യർ ജോയിൻ ചെയ്തു. വിഷു ദിനത്തിലാണ് മഞ്ജു വില്ലൻ ടീമിനൊപ്പം ജോയിൻ ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രം മാത്യു മഞ്ഞൂരാന്റെ ഭാര്യയായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. മുടിയും താടിയും നരപ്പിച്ച കഥാപാത്രമായി ലാൽ എത്തുമ്പോൾ തമിഴിൽ നിന്ന് വിശാലും ഹൻസികയും അടക്കമുള്ളവരും ചിത്രത്തിൽ അണിനിരക്കുന്നു. തെലുങ്കിൽ നിന്ന് ശ്രീകാന്തും റാഷ ഖന്നയും ചിതത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വാഗമണ്ണിൽ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ജൂണിൽ തുടങ്ങും. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ്.

ചിത്രം നിർമിക്കുന്നത് ബജ്‌രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്‌ലൈൻ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരം–പ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.