Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടിലയ്ക്ക് കോഴ; തട്ടിപ്പുകാരന്റെ ജീവിതപങ്കാളി മലയാളിനടി

sukesh-leena

എഐഡിഎംകെ പാര്‍ട്ടി ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ തിര.കമ്മീഷന് കൈക്കൂലി നൽകാൻ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷിന്റെ ജീവിതപങ്കാളി മലയാളി നടി ലീന മരിയ പോൾ. ഇരുവരും ഇതിന് മുമ്പും നിരവധി വഞ്ചനാകേസുകളിൽ പ്രതികളാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഈ 27കാരനില്‍ നിന്ന് ഒന്നരക്കോടി രൂപയും ഒരു ബി എം ഡബ്ല്യു കാറും ഒരു മെര്‍സിഡസ് കാറും പിടിച്ചെടുത്തു.

2013ല്‍ ദക്ഷിണേന്ത്യന്‍ നടി ലീന മരിയ പോളിനൊപ്പം അറസ്റ്റിലായ അതേ ചന്ദ്രശേഖര്‍ തന്നെയാണ് സുകേഷ് ചന്ദ്രശേഖേര്‍. ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകാഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. മലയാളത്തിൽ റെഡ് ചില്ലീസ്, ബോളിവുഡിൽ മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലീന, വിവിധ പരസ്യങ്ങൾക്കു മോഡലായിട്ടുമുണ്ട്.

2011ല്‍ ലീനയുടെ പരാതിയില്‍ സുകേഷ് അറസ്റ്റിലായിരുന്നു. സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ലീനയുടെ പരാതി. എന്നാല്‍ ക്രമേണ ഇവരും ഇയാളുടെ തട്ടിപ്പുകളില്‍ പങ്കാളിയായി. ആഡംബര ജീവിതം നയിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. മുന്‍പൊരു കേസില്‍ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തപ്പോളും വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു. ഇത്തരം വസ്തുക്കളോട് ലീനയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്ന് പൊലീസ് പറയുന്നു.

1.17 കോടി വിലവരുന്ന 117 ഇംപോര്‍ട്ടഡ് വാച്ചുകള്‍, ഔഡി, ബെന്‍സ്, ബെന്‍റ്ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. 5000 മുതല്‍ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് പറ്റിച്ച കേസിലാണ് സാമ്പത്തിക കുറ്റകൃത്യവിഭാഗം (ഇക്കണോമിക് ഒഫൻസസ് വിങ്) മുംബൈയിൽ വച്ച് ഇവരെ പിടികൂടിയത്. ലീനയെ വിവാഹം കഴിച്ചിരുന്നതായി സുകേഷ് പൊലീസിനോട് പറഞ്ഞിരുന്നു.

മുമ്പ് ഡൽഹി ഫാം ഹൗസിൽ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോൾ, സുകേഷ് വെട്ടിച്ചു മുങ്ങിയിരുന്നു. പിന്നീട് കൊൽക്കത്തയിൽ നിന്ന് പിടികൂടി. എന്നാൽ വീണ്ടും അയാൾ കേസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഉന്നതമായ രാഷ്ട്രീയസ്വാധീനവും സുകേഷിനുണ്ട്. തിരഞ്ഞെടുപ്പു കമീഷനിൽ ഉള്ളവരെ പാട്ടിലാക്കി രണ്ടില ചിഹ്നം സ്വന്തമാക്കാൻ ഇടനിലക്കാരനായി എ.െഎ.എ.ഡി.എം.കെ നേതാവ് ടി.ടി.വി. ദിനകരൻ നിയോഗിച്ചതായി പറയുന്ന ഇടനിലക്കാരനും ഈ സുകേഷ് ചന്ദ്രശേഖരൻ തന്നെ.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടുേമ്പാൾ കൈയിൽ ധരിച്ചിരുന്ന ബ്രേസ്ലെറ്റിനു മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ കണ്ടെത്തിയ പലതരം ഷൂസുകൾക്ക് വിലയിട്ടത് ഏഴു ലക്ഷം. കണ്ടെടുത്തത് 1.3 കോടി രൂപയുടെ കറൻസി നോട്ടുകൾ.