Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി ചിത്രവുമായി തിരക്കഥാകൃത്ത്‌ ഉദയകൃഷ്ണ വിതരണ രംഗത്തേക്ക്‌

uk-films

മലയാളത്തിന്റെ സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ വിതരണരംഗത്തേക്ക്. ലാൽ ജോസ്, ലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരുടെ കൂട്ടത്തിലേക്ക് ഉദയ്കൃഷ്ണയും. ബോക്സ്ഓഫീസിൽ കോടികൾ വാരിക്കൂട്ടിയ പുലിമുരുകന്റെ വിജയത്തിന് പിന്നാലെ സിനിമയുടെ മറ്റൊരു രംഗത്തേക്ക് കൂടി ചുവടുവക്കുകയാണ് ഉദയ്കൃഷ്ണ.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഉദയ്കൃഷ്ണ വിതരണ രംഗത്തേക്ക്‌ കടക്കുന്നത്‌. രാജാധിരാജയ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ ഓണം റിലീസ് ആണ്. ഉദയ്കൃഷ്ണ സ്റ്റുഡിയോസ് എന്നാണ് കമ്പനിയുടെ പേര്.

കൂടാതെ ഈ ക്രിസ്മസിനും അടുത്ത വർഷം വിഷുവിനും രണ്ടുസൂപ്പര്‍താര ചിത്രങ്ങൾ കൂടി വിതരണത്തിനെത്തിക്കും. എറണാകുളത്ത്‌  പി എഫ്‌ റോഡിലാണു കമ്പനിയുടെ ഹെഡ്‌  ഓഫീസ്‌.

Your Rating: