Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടനെ ചൊറിയാന്‍ നില്‍ക്കല്ലെ, വീട്ടുകാര്‍ക്ക് പൊടിപോലും കിട്ടില്ല; സുരാജ്

suraj-krk

മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്ത് വന്ന ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട്. തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതിൽ കൂടുതലോ അവാർഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടിൽ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാൻ നിക്കല്ലേയെന്ന് സുരാജ് പറഞ്ഞു. , ഞങ്ങൾ മലയാളികളാണ് വീട്ടുകാർക്ക് പൊടി പോലും കിട്ടില്ലെന്നും സുരാജ് മുന്നറിയിപ്പ് നല്‍കി.

ആര് ഈ KRK എന്ന് കണ്ടോളു

സുരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം–

Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതിൽ കൂടുതലോ അവാർഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടിൽ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാൻ നിക്കല്ലേ , ഞങ്ങൾ മലയാളികളാണ് വീട്ടുകാർക്ക് പൊടി പോലും കിട്ടില്ല ട്ടോ !!! ജാഗ്രതൈ ,

പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോൻ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ, കോമാളി എന്ന് ഞാൻ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ്. പ്രതികരിക്കാൻ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം...

suraj-kr

അതിനിടെ തമിഴ്സൂപ്പർതാരം സൂര്യയുടെ പേരിലും കെആർകെയ്ക്കെതിരെ ട്വീറ്റ് എത്തി. “മോഹന്‍ലാല്‍ സര്‍, ഒരു നീളന്‍ വാലുള്ള കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ടു, താങ്കള്‍ പുലിമുരുകന്‍ സ്റ്റൈലില്‍ ആ കുരങ്ങനെ ഒന്ന് പിടിക്കണം...ഇങ്ങനെയായിരുന്നു സൂര്യയുടെ പേരിൽ പ്രചരിച്ച പോസ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ കുറച്ച് കഴിഞ്ഞ് ആ ട്വീറ്റ് അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മോഹൻലാലിനെ പരിഹസിച്ച കെആർകെയ്ക്കെതിരെ നടി ശരണ്യ മോഹനും രംഗത്തെത്തിയിരുന്നു. ഇത്തരം കോമാളികളെ സമൂഹമാധ്യങ്ങളിൽ നിന്നു തന്നെ നിരോധിക്കണമെന്നും ഇയാൾ ആരാണെന്നും ശരണ്യ ചോദിക്കുന്നു. മോഹൻലാലിനെപ്പോലൊരു മഹാനടനെ വിമർശിക്കാൻ മാത്രം എന്തുയോഗ്യതയാണ് കെആർകെയ്ക്ക് ഉള്ളതെന്നും ശരണ്യ ചോദിച്ചു.

കെആർകെയ്ക്കെതിരെ സൈജു കുറുപ്പ്, ആഷിക് അബു, രൂപേഷ് പീതാംബരൻ അടക്കമുള്ളവർ പ്രതികരണവുമായി എത്തി.

'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കം. പിന്നീടങ്ങോട്ട് മോഹൻലാൽ ആരാധകരുട കടന്നാക്രമണമായിരുന്നു. കെആര്‍കെയുടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകർ സൈബർ ആക്രമണം ആരംഭിച്ചു.

എന്നാൽ ഇതിലൊന്നും കുലുങ്ങുന്നവനല്ല താനെന്ന് കെആര്‍കെ വീണ്ടും തെളിയിക്കുന്നു. മോഹൻലാലിനെതിരെ കൂടുതൽ പരിഹാസട്വീറ്റുമായി കെആർകെ വീണ്ടുമെത്തി. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ ജോക്കർ ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെആർകെ പറയുന്നു. ഇന്ത്യയിൽ ഭീമനെ അവതരിപ്പിക്കാൻ കഴിയുന്ന ഏക സൂപ്പർതാരം പ്രഭാസ് ആണെന്നും കെആർകെ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.