Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് ആരാധകർക്കൊപ്പം ‘പോക്കിരി സൈമൺ’ ആയി സണ്ണി വെയ്ൻ

pokkiri-simon-1 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കെ. അമ്പ‍ാടിയുടെ തിരക്കഥയിൽ ജിജോ ആന്റണി സംവിധാനം ചെയ്ത് കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന  ‘ പോക്കിരി സൈമൺ ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം  ശ്രീകുമാർ തീയറ്ററിൽ നടന്നു. നായകൻ സണ്ണി വെയ്നൊപ്പം നൂറുകണക്കിന് വിജയ് ആരാധകരാണ് ചിത്രീകരണത്തിൽ പങ്കെടുക്കാൻ എത്തിയത്. 

pokkiri-simon-4 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഇവർക്കൊപ്പം ഗ്രിഗറി, നെടുമുടിവേണു, , ശരത്ത്കുമ‍ാർ, ജാനകി, ബിറ്റോ ഡേവിഡ് തുടങ്ങിയവരും എത്തിയിരുന്നു. നടൻ വിജയ് യുടെ കടുത്ത ആരാധകന‍ായിട്ടാണ് നായകൻ സണ്ണി വെയിൻ ഈ ചിത്രത്തിൽ. പോക്കിരി സിനിമയുടെ പ്രത്യക ഷോയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരണം നടന്നത്.

pokkiri-simon-3 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കൊന്തയും പൂണൂലും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംവിധായകനാണ് ജിജോ ആന്റണി. പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമായിരുന്നു  ജിജോ ആന്റണിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

pokkiri-simon-5 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ