Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിപ്പൂരവുമായി ബൈജു; പുതിയ ട്രെയിലർ കാണാം

baiju-biju

തിയറ്ററുകളിൽ നിറഞ്ഞോടുന്ന ബിജു മേനോൻ ചിത്രം രക്ഷാധികാരി ബൈജുവിന്റെ ട്രെയിലർ പുറത്തിറങ്ങി. ര​ഞ്ജൻ പ്രമോദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍ തുടങ്ങിയവരുമുണ്ട്.

Rakshadhikari Baiju | Official Trailer 2 | Biju Menon, Aju Varghese | Manorama Online

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോന്‍ അഭിനയിക്കുന്നത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രം.

സംഭാഷണങ്ങളുള്ള നൂറിലധികം കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട് എന്നതാണ് രക്ഷാധികാരി ബൈജുവിന്റെ ഒരു പ്രത്യേകത. കുംമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുംമ്പളം ബ്രദേഴ്സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. 

ഡാര്‍വിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡല്‍ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക. ഹരിനാരായണന്‍ വരികളെഴുതി ബിജിബാല്‍ സംഗീതം നല്‍കുന്ന ഏഴു ഗാനങ്ങളുണ്ട് ചിത്രത്തില്‍. അലക്സാണ്ടർ മാത്യു, സതീഷ് കോലം എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും ചിത്രസംയോജനം ഷംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജി ബാൽ സംഗീതം പകർന്ന മനോഹര ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.