Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2; പ്രേക്ഷക പ്രതികരണം

baahubali-review-w

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി തിയറ്ററുകളിലെത്തുകയാണ്. റിലീസിന് ദിവസങ്ങൾക്ക് മുമ്പേ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഇന്ത്യയിലെ മറ്റൊരു ചിത്രത്തിനും കിട്ടാത്ത വരവേൽപ്പോടെയാണ് ബാഹുബലി തിയറ്ററുകളിൽ എത്തുന്നത്.

ഗള്‍ഫിലാണ് സിനിമയുടെ ആദ്യ റിലീസ്. ഗംഭീര റിപ്പോര്‍ട്ട് ആണ് ഗള്‍ഫില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യപകുതി കഴിഞ്ഞപ്പോള്‍ തന്നെ ബ്ലോക്ബസ്റ്റര്‍ എന്നാണ് ആരാധകര്‍ നല്‍കുന്ന വിശേഷണം.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമൊട്ടാകെ 9000 തിയേറ്ററുകളിലാണ് ബാഹുബലി റിലീസിനെത്തിയത്. ഇന്ത്യയില്‍ മാത്രം 6000 റിലീസിങ് സെന്റുകളാണുള്ളത്.