Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് ഇതിഹാസം വിനോദ് ഖന്ന അന്തരിച്ചു

Vinod-Khanna

നടനും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു. വിനോദ് ഖന്നയെ മാർച്ച് 31ന് ജലാംശനഷ്ടം മൂലം മുംബൈ എച്ച്എൻ റിലയൻസ് റിസർച് സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.

നൂറ്റി നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘മൻ ക മീത്’ ആയിരുന്നു. 1997ൽ ബിജെപിയിൽ ചേർന്ന ഖന്ന മൂന്നു തവണ എംപിയായി. 2002ൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. ആരോഗ്യം ക്ഷയിച്ച വിനോദ് ഖന്നയുടെ ചിത്രം അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് വിനോദ് ഖന്നയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പുറംലോകം അറിഞ്ഞത്.