Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിയുടെ സഹോദരി ഇനി നായിക; വിഡിയോ കാണാം

saipallavi-sister

പ്രേമത്തിലൂടെ മലയാളികളുടെ മാത്രമല്ല തെന്നിന്ത്യമുഴുവനുള്ള പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായി പല്ലവി. സായി പല്ലവിയെന്ന പേര് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് സാരി അണിഞ്ഞ് മുടി അഴിച്ചിട്ട മലർ എന്ന തനിനാടൻ സുന്ദരിയെ ആണ്.

ഇപ്പോഴിതാ സായി പല്ലവിയുടെ കുടുംബത്തിൽ നിന്നും മറ്റൊരാള്‍ കൂടി അഭിനയരംഗത്തേക്ക്. സായിയുടെ സഹോദരി പൂജ കണ്ണന്‍ ആണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം. കാര എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. ചിത്രം കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്തു.

Kaara - A Tamil Short Film | With Subtitles | Electron Media Port | Pooja | Kathir | Ajith | 2017

അജിത് ആണ് സംവിധാനം. ഒരു ബൈക്ക് റൈഡറായാണ് പൂജ ഷോർട്ട് ഫിലിമിൽ എത്തുന്നത്. കതിരാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ഒരു ബൈക്ക് അപകടത്തെ തുടർന്ന് ഇരുവരും കണ്ടു മുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം.