Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽഹാസൻ ബാഹുബലി സിനിമയെ പരിഹസിച്ചോ?

kamal-baahubali

ബാഹുബലിയുടെ വിജയം ഹോളിവുഡുമായി താരതമ്യപ്പെടുത്തരുതെന്ന് കമൽഹാസൻ. ‘സിനിമയുടെ സാമ്പത്തിക വിജയം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. കഠിനമായ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം. എന്നാൽ അതിനെയൊരിക്കലും ഹോളിവുഡിനുള്ള ഇന്ത്യയുടെ ഉത്തരമായി അവർ കാണരുത്. അങ്ങനെ പറഞ്ഞാൽ ആ കുതിരകളെ അവിടെ നിർത്താന്‍ ഞാൻ പറയും. കാരണം ഇതൊക്കെ സിജി (കംപ്യൂട്ടർ ഗ്രാഫിക്സ്) കുതിരകളാണ്.’–‍കമൽഹാസൻ പറഞ്ഞു.

‘എന്നാൽ ബാഹുബലി ഒരുപടി മുന്നിലാണ്. നമുക്കൊരു മികച്ച പാരമ്പര്യവും കഥകളുണ്ടെന്നും ഉള്ള ഉത്തരം കൂടിയാണ് ബാഹുബലി 2.’–കമൽ വ്യക്തമാക്കി.

‘നമുക്ക് 2000 വർഷമുള്ള പാരമ്പര്യമുണ്ടെന്ന് പറഞ്ഞാൽ എനിക്ക് ഇടപെടേണ്ടി വരും. നമ്മൾ 2000 വർഷം പ്രായമുള്ളവരല്ല, നമ്മൾ എഴുപത് വർഷം പാരമ്പര്യമുള്ളവരാണ്. ചന്ദ്രഗുപ്ത മൗര്യയോ അശോകയോ ഒന്നും നമ്മുടെ പൂർവികരല്ല, അവരൊക്കെ പൂർവകാലത്തുള്ളവരാണ്. മോഡേൺ ലൈഫിൽ അവരുെട കഥകളിൽ ഇടപെടാൻ നമുക്ക് കഴിയില്ല. എന്നാൽ നമ്മൾ അതിന് ശ്രമിക്കുന്നു. കഴിഞ്ഞ കാലത്തിനും വർത്തമാനകാലത്തിനുമിടയ്ക്ക് നിന്ന് ഗുസ്തിപിടിക്കുകയാണ്. അവിടിവിടെ വഴുതിപ്പോകുകയും ചെയ്യും. അതാണ് ഇന്ത്യയുടെ ആശയക്കുഴപ്പം.’ 

‘ക്രിക്കറ്റ് നോക്കൂ. നൂറുവർഷം മുമ്പ് കളിച്ചതുപോലെയല്ല അതിൽ നിന്നും ഒരുപടി മുന്നിലാണ് അവർ. ക്രിക്കറ്റ് ആരാധകർ പറഞ്ഞിരുന്നു ഈ കായികമത്സരം അവസാനിക്കാറായെന്ന്. എന്നാൽ യഥാർത്ഥ ബിസിനസ് ഇപ്പോഴാണ് ആരംഭിച്ചത്.’  കമൽ പറയുന്നു.

എന്നാൽ ബാഹുബലിയുടെ ഈ താരതമ്യം പ്രേക്ഷകർക്കിടയിൽ അൽപം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബാഹുബലി സിനിമയെ കമൽ പരിഹസിച്ചെന്നാണ് സിനിമയുടെ ആരാധകര്‍ പറയുന്നത്.