Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനെ കാണണം; സൽമാൻ ഖാൻ

salmaan-pulimurugan

മലയാളത്തിൽ നൂറുകോടി ക്ലബിൽ ഇടംനേടിയ മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് സൂപ്പർതാരം. മറ്റാരുമല്ല നമ്മുടെ സൽമാൻ ഖാൻ ആണ് പുലിമുരുകൻ കാണാൻ ആഗ്രഹം. തന്റെ പുതിയ ചിത്രമായ 'ട്യൂബ് ലൈറ്റി'ലെ ഓഡിയോ റിലീസ് ചെയ്യുന്നതിന് ദുബായില്‍നടത്തിയ പത്രസമ്മേളനത്തിനിടയില്‍ ഒരു ചോദ്യത്തിനുമറുപടിയായാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

മലയാള സിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മോഹന്‍ലാല്‍ അഭിനയിച്ച പുലിമുരുകന്‍ കാണണമെന്നും സല്‍മാന്‍ഖാന്‍ പറഞ്ഞു. 

ബോഡിഗാര്‍ഡ് അടക്കം നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം പുലിമുരുകന്‍ കാണണമെന്നുണ്ട്. പുലിമുരുകൻ നൂറുകോടിക്ലബിൽ ഇടംനേടിയതും അറിഞ്ഞു. തന്റെ ചിത്രമായ ബോഡിഗാര്‍ഡ് സംവിധാനം ചെയ്ത സിദ്ധിഖിനെ താന്‍ തിരയുകയാണെന്നും സല്‍മാന്‍ പറഞ്ഞു.

'ട്യൂബ് ലൈറ്റി'ന്റെ സംവിധായകന്‍ കബീര്‍ ഖാന്‍, നടന്‍ സുഹൈല്‍ ഖാന്‍, ഗായകന്‍ കമാല്‍ ഖാന്‍, സോണി മ്യൂസിക് പ്രതിനിധി ശ്രീധര്‍ സുബ്രഹ്മണ്യന്‍ എന്നിവരും ഓഡിയോ റിലീസിൽ പങ്കെടുത്തു.