Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി റേഡിയോ മാംഗോ ‘ഗുസ്തി ഗാഡി’

basil-godha-tovino

ഗോദ സിനിമയുടെ പ്രചാരണാർഥം റേഡിയോ മാംഗോ നയിക്കുന്ന  ‘ഗോദ ഗുസ്തി ഗാഡി’ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. മലയാളസിനിമയിൽ പ്രചാരണപരിപാടികൾക്കായി അണിയറപ്രവർത്തകർ റോഡ് ഷോ ആരംഭിക്കാറുണ്ട്. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്തമാകുകയാണ് ‘ഗോദ ഗുസ്തി ഗാഡി’.

godha-movie-review0

ഗുസ്തി സംബന്ധമായ കഥകളും മത്സരങ്ങളുമാണ് ഓരോ കേന്ദ്രങ്ങളിലും പൊതുജന സമക്ഷം നടത്തുക. വിജയികൾക്ക് ഗോദ സിനിമയുടെ ടിക്കറ്റും മറ്റ് സമ്മാനങ്ങളും ലഭിക്കും. ഇടപ്പള്ളി ലുലു മാളിൽ നിന്ന് പര്യടനം തുടങ്ങിയ ‘ഗോദ ഗുസ്തി ഗാഡി പത്തു ദിവസം നീണ്ടുനിൽക്കുന്ന റോഡ് ഷോയാണ്. പതിനാലു ജില്ലകളിലും ഗുസ്തി ഗാഡി പര്യടനം നടത്തും.

പ്രമുഖ ഗാട്ടാ ഗുസ്തിയാശാനും കേരളാ ഗാട്ടാ ഗുസ്തി അസോസിയേഷൻ സെക്രട്ടറിയുമായ മിന്നൽ ജോർജെന്ന ടിജെ ജോർജിനെ പൊന്നാടയണിയിച്ചാണ് ഗുസ്തി ഗാഡി പ്രയാണം തുടങ്ങിയത്. ഗോദയുടെ സംവിധായകൻ ബേസിൽ ജോസഫ്, നിർമാതാവ് മുകേഷ് ആർ. മേഹ്ത, നായകൻ ടോവിനോ തോമസ് എന്നിവർ ചേർന്നാണ് ഗുസ്തിവണ്ടി ഫ്ളാഗ് ഓഫ് ചെയ്തത്. 

basil-godha-tovino-1

ഫ്ളാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ചു നടന്ന പ്രദർശന ഗുസ്തിയിൽ ടോവിനോ തോമസിനെ മലർത്തിയടിക്കുന്ന ബേസിൽ ജോസഫിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

basil-godha-tovino-2