Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ആരാധകന് കിടിലൻ മറുപടിയുമായി അൽഫോൻസ് പുത്രൻ

alphonse-lal

നേരം, പ്രേമം എന്നീ രണ്ട് മലയാള സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മാറിയ ആളാണ് അല്‍ഫോൻസ് പുത്രന്‍. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഇതിനിടെ ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാൻ അൽഫോൻസ് സമയം കണ്ടെത്താറുണ്ട്. മിക്കവരുടെയും ചോദ്യത്തിന് മറുപടിയും നല്‍കും.

മോഹന്‍ലാലിന്റെ പിറന്നാളിന് താരത്തിന് ആശംസകൾ നേര്‍ന്ന് അൽഫോൻസ് ഫെസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് താഴെ മോഹൻലാൽ ആരാധകരും ആശംസകൾ നേർന്നെത്തി. അതിനിടെ ആരാധകൻ ഒരു ചോദ്യം  അൽഫോൻസിനോട് ചോദിച്ചു. ‘ലാലേട്ടനെ വച്ച് മങ്കാത്ത മോഡല്‍ സിനിമ ചെയ്യാമോ? എന്നായിരുന്നു ചോദ്യം.

എന്നാൽ നമ്മൾ ആരും പ്രതീക്ഷക്കാത്തൊരു മറുപടിയാണ് അൽഫോൻസിൽ നിന്നും വന്നത്. ‘എനിക്ക് ലാലേട്ടന്‍ എന്ന് പറയുന്നത് ക്ലിന്റ് ഈസ്റ്റ് വുഡ്, തൊഷീരൊ മിഫൂന്‍, മര്‍ലന്‍ ബ്രാന്‍ഡോ, അല്‍പാച്ചിനോ, റോബര്‍ട്ട് ഡി നീറോ എന്നിവരേക്കാളും മേലെയാണ്. അപ്പോള്‍ ഞാന്‍ മങ്കാത്ത മോഡല്‍ പടം എടുക്കണോ അതോ വേള്‍ഡ് ക്ലാസ് ലെവലില്‍ ഒരു പടം എടുക്കണോ?’ ഇതായിരുന്നു അൽഫോൻസിന്റെ മറുപടി.

അൽഫോൻസിന്റെ മറുപടി കേട്ട് ആരാധകരും കോരിത്തരിച്ചു. അങ്ങനെയൊരു ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റ്.