Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനഹൃദയങ്ങൾ കീഴടക്കി ദിലീപ് ഷോ

Dileep-Show-67.jpg.image.784.410

ദിലീപ് ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോൾ ജനഹൃദയങ്ങൾ കീഴടക്കി ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്. ഏറെ ആശങ്കകൾക്ക് നടുവിൽ ആരംഭിച്ച ഷോ ഒരു ആശങ്കയുമില്ലാതെ ഒരു മാസം പിന്നിടുമ്പോൾ ദിലീപ് എന്ന കലാകാരനെ ജനങ്ങൾ, അമേരിക്കൻ മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുകയായിരുന്നു ഇതുവരെ. നാദിർഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കൻ മലയാളികൾ ഓരോ ഷോ കഴിയുമ്പോളും അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു. 

മലയാളികൾ തങ്ങളുടെ നെഞ്ചിലേറ്റിയ നടനാണ് ദിലീപ് പ്രത്യേകിച്ച് മലയാളി വീട്ടമ്മമാരും കുട്ടികളും. അദ്ദേഹത്തിന്റെ ചില സിനിമകൾ വീണ്ടും വീണ്ടും കാണുന്നത് വലിയ കലാകാരനെ നാം അംഗീകരിക്കുന്നതുകൊണ്ടാണ്. ആ അംഗീകാരം അദ്ദേഹം ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും സംശയമില്ലാതെ ലഭിക്കും എന്നതിന് തെളിവായിരുന്നു ജനപ്രിയ ഷോ.

തൊട്ടതെല്ലാം പൊന്നാക്കിയ യു ജി എം എന്റർട്രൈനെർ വളരെ പ്രതീക്ഷയോടെയാണ് ദിലീപ് ഷോ അമേരിക്കയിൽ എത്തിച്ചത്. ഇപ്പോൾ ഒരു ഷോ അമേരിക്കയിൽ കൊണ്ടുവരിക എന്നത് വളരെ ഭാരിച്ച പണച്ചെലവും, അതിലുപരി റിസ്കും ആണ്. ദിലീപ്ഷോ ഷോ ഇനിയും നോർത്ത് കരോലിന, ന്യൂയോർക്ക്, ന്യൂജഴ്‌സി, ഫില‍ഡൽഫിയാ എന്നീ സ്ഥലങ്ങളിൽ കൂടി അവതരിപ്പിച്ചു കഴിയുമ്പോൾ അമേരിക്കൻ മലയാളികളുടെ മനസ്സിൽ മായാതെ, മറയാതെ നിൽക്കും ഷോയിലെ ഓരോ നർമ്മമുഹൂർത്തങ്ങളും, പാട്ടും, ഡാൻസും.

ഷോ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ 

5/26/2017 Friday Raleigh, NC Meymandi Concert Hall - Duke Energy Center for the Performing Arts 2 E South St, Raleigh, NC Lourdes Matha Syro-Malabar Catholic Church 

Babu Kuttiath 919-800-1571

5/27/2017 Saturday New York, NY Tilles Center for the Performing Arts, 720 Northern Blvd, Greenvale, NY 11548 

dileep-meenakshi-kavya-3

Center of Living 516-274-1810

dileep-meenakshi-kavya-1

5/28/2017 Sunday New Jercey, NJ John J. Breslin Theatre at Felician College, Lodi, NJ Malankara Archdiocese Syrian Orthodox Church

dileep-meenakshi-kavya

Joji Kavanal 914-409-5385

5/29/2017 Monday Philadelphia, PA Council Rock High School North, 62 Swamp Rd, Newtown, PA Kottayam Association

Geemon George 267-970-4267