Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ സെറ്റിൽ വിനീതിന് മമ്മൂട്ടിയുടെ സർപ്രൈസ്; വിഡിയോ

c-k-vineeth-mammootty

ഇന്ത്യൻ ഫുട്ബോളിലെ യുവതാരം സി.കെ വിനീത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. പല പരിപാടികളിലും വിനീത് തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സി.കെ.വിനീതിന് മമ്മൂട്ടിയുടെ കൈയ്യിൽ ഒരു സമ്മാനം.

ജയസൂര്യ നായകനാകുന്ന 'ക്യാപ്റ്റൻ' ലൊക്കേഷനിൽ വച്ചാണ് മലയാളത്തിന്റെ മഹാനടനിൽ നിന്ന് വിനീത് പുരസ്കാരം ഏറ്റുവാങ്ങിയത്. ഫെഡറേഷൻ കപ്പിലെ മിന്നുന്ന പ്രകടനത്തിനാണ് അന്തരിച്ച മുൻ ഫുട്ബോൾ താരം വി.പി സത്യന്റ ഓർമ്മ നിറഞ്ഞ സിനിമാ ലൊക്കേഷനിൽ സമ്മാനം നൽകിയത്.

ജയസൂര്യയും അനുസിതാരയും ഉൾപ്പെട്ട നിർണായക രംഗം ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മമ്മൂട്ടി സെറ്റിലെത്തിയത്. സെറ്റിൽ അതിഥിയായി വിനീതും എത്തിയിരുന്നു. വിനീതിനെ അനുമോദിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറപ്രവർത്തകർ. പിന്നീട് മമ്മൂട്ടി കൂടിയെത്തിയതോടെ സെറ്റാകെ സന്തോഷത്തിലായി.

വിനീതിന് സർക്കാർ ജോലി ലഭ്യമാക്കാൻ മുഖ്യമന്ത്രിയോട് ചടങ്ങിൽ അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. ജയസൂര്യ, അനു സിതാര ,സംവിധായകൻ പ്രജേഷ് സെൻ നിർമാതാവ് ജോബി ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.