Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകൂടാൻ ലാലും രജനിയും കമലും ചൈനയ്ക്ക്

reunion-lal

എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങൾ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർതാരങ്ങളടക്കം പങ്കുചേരും. ഇത്തവണത്തെ റിയൂണിയൻ ചൈനയിലാകും ഇവർ സംഘടിപ്പിക്കുക. ജൂൺ ആദ്യവാരം പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി.

reunion-lal-2

തിയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല. റിയൂണിയൻ ക്ലബിൽ ഇപ്പോൾ 32 അംഗങ്ങളാണുള്ളത്. മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ, നാഗാർജുന, കാർത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ് , മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന,  രാധ,  നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്. ഇതിൽ ആരൊക്കെ എത്തുമെന്നതും വ്യക്തമല്ല.

reunion-lal-1

2009ലാണ് ഇവർ ആദ്യമായി റിയൂണിയൻ സംഘടിപ്പിക്കുന്നത്. ലിസിയും സുഹാസിനി മണിരത്നവുമാണ് ഇതിന്റെ ചുക്കാൻ പിടിച്ചത്. 

reunion-lal-3
reunion-lal-5
reunion-lal-4