Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾക്ക് വേണ്ടി ആശുപത്രി മുറി അലങ്കരിച്ച് ആസിഫ് അലി

asif-sama-adam

കഴിഞ്ഞ രണ്ടു മാസത്തിനിടെ മലയാളസിനിമയിലെ മൂന്ന് യുവതാരങ്ങളാണ് അച്ഛന്മാരായി മാറിയത്. ഈ മൂന്നുപേർക്കും ജനിച്ചത് പെൺകുട്ടികളെന്നതും കൗതുകം. ദുൽക്കർ–അമാലു ദമ്പതികൾക്ക് ആണ് ഇതിൽ ആദ്യം കുഞ്ഞ് പിറക്കുന്നത്.  മറിയം അമീര സല്‍മാന്‍ എന്നാണ് തങ്ങളുടെ മാലാഖക്കുട്ടിക്ക് ഇവർ പേരുനൽകിയത്.

asif-sama-adam-1

നിവിൻ പോളി–റിന്ന ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഇപ്പോൾ ആസിഫ് അലിക്കും സമയ്ക്കും രണ്ടാമത്തെ കുട്ടി. ഇതിനിടെ ദുൽക്കറിന്റെ കുഞ്ഞെന്ന പേരിൽ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ദുൽക്കർ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തി. ഇപ്പോഴിതാ ആസിഫ് തന്റെ കുഞ്ഞുമകളുടെ ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചു. 

asif-sama-adam-2

ആശുപത്രിയില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ ആസിഫ് ഭാര്യ സമ മകൻ ആദം എന്നിവരും ഒപ്പമുണ്ട്. ആശുപത്രിയിലെ സമയുടെ മുറി മധുരപലഹാരങ്ങളും ചോക്ലേറ്റുകളുമൊക്കെയായി പ്രത്യേകരീതിയിൽ ആസിഫ് അലങ്കരിച്ചിരുന്നു.  

asif-sama-adam-3

2013ല്‍ ലാണ് ആസിഫും സമയും വിവാഹിതരാകുന്നത്.  ആദമിന് ഇപ്പോള്‍ മൂന്ന് വയസുണ്ട്. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്കും പ്രവേശിച്ച ആസിഫ് മകന്‍ ആദമിന്റെ പേരാണ് കമ്പനിക്ക് നല്‍കിയത്. 

asif-sama-adam-4

അവരുടെ രാവുകൾ ആണ് റിലീസിനൊരുങ്ങുന്ന ആസിഫ് അലിയുടെ പുതിയ ചിത്രം. കാറ്റ്, സൺ ഡേ ഹോളിഡേ എന്നിവയാണ് മറ്റുചിത്രങ്ങൾ.