Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷ് തമിഴിലെത്തുമ്പോൾ ജിംസണായി ഈ താരം

jimson-tamil

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിൽ റീമേയ്ക്കിനൊരുങ്ങുന്നതായി വാർത്ത വന്നിരുന്നു. പ്രിയദർശനാണ് തമിഴിൽ ചിത്രം റീമേയ്ക്ക് ചെയ്യുക. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനായായി നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെത്തും. അപർണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദ് അഭിനയിക്കും.

നടൻ സുജിത് ശങ്കറിന്റെ വില്ലൻ വേഷമായിരുന്നു മഹേഷിന്റെ പ്രതികാരത്തിലെ മറ്റൊരു ആകർഷണം. ജിംസൺ എന്ന കഥാപാത്രത്തെയാണ് സുജിത് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം തമിഴിലെത്തുമ്പോൾ നടൻ സമുദ്രക്കനിയാകും ജിംസണെ അവതരിപ്പിക്കുക. 

samuthirakani-maheshinte-prathikaram

നേരത്തെ ഒപ്പം എന്ന പ്രിയദർശന്‍ ചിത്രത്തിൽ സമുദ്രക്കനി വില്ലനായി എത്തിയിരുന്നു. ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും പ്രിയദർശൻ മനോരമ ഓൺൈലനോട് പറഞ്ഞു. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിലുണ്ടാകുമെന്നും മലയാളത്തിൽ നിന്നും കുറച്ചധികം ഹ്യൂമർ തമിഴ് റീമേയ്ക്കില്‍ ഉൾപ്പെടുത്തുമെന്നും പ്രിയന്‍ പറഞ്ഞു.

നമിത അല്ലാതെ മലയാളത്തിൽ നിന്ന് മറ്റുതാരങ്ങൾ ഉണ്ടാകില്ല. എം എസ് ഭാസ്കർ ആണ് മറ്റൊരു പ്രധാനതാരം. കമ്പം, തേനി എന്നിവടങ്ങളിലാകും ചിത്രീകരണം. ജൂലൈ 15ന് ആദ്യ ഘട്ടം ആരംഭിക്കും. 

2003ൽ പുറത്തിറങ്ങിയ ലേസാ ലേസയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊമേഴ്സ്യൽ തമിഴ് സിനിമയാണിത്. സില സമയങ്ങളിൽ ആണ് ഇതിന് മുമ്പ് പ്രിയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം. മികച്ച നിരൂപകപ്രശംസനേടിയ ചിത്രം ഗോൾഡൻ ഗ്ലോബ് അവാർഡിനും പരിഗണിക്കപ്പെട്ടിരുന്നു.