Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിം ഫെയർ അവാർഡിൽ തിളങ്ങി നിവിനും വിനായകനും

filmfare-nivin

62ാമത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ക്കായുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്.  നിവിന്‍ പോളിയാണ് മലയാളത്തിലെ മികച്ച നടന്‍. (ചിത്രം ആക്​ഷൻ ഹീറോ ബിജു) നയന്‍താരയാണ് (ചിത്രം പുതിയ നിയമം) നടി. മികച്ച സഹനടനായി വിനായകനും (കമ്മട്ടിപ്പാടം), സഹനടിയായി ആശാ ശരത്തും (അനുരാഗ കരിക്കിന്‍വെള്ളം) തിരഞ്ഞെടുക്കപ്പെട്ടു.

filmfare-nivin-23

മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാളസിനിമ. മൂന്ന് അവാര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കി.  മികച്ച സിനിമ, സംവിധാനം, സംഗീതം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ഹൈദരാബാദ് ആയിരുന്നു പുരസ്കാര വിതരണം.  കലി, കമ്മട്ടിപ്പാടം എന്നീ സിനിമകളിലെ പ്രകടനത്തിന് ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി ‍. മികച്ച ഗായിക- ചിന്‍മയി ( ഊഞ്ഞാല്‍ ആടി- ആക്ഷന്‍ ഹീറോ ബിജു) മികച്ച ഗായകന്‍- എംജി ശ്രീകുമാര്‍ (ചിന്നമ്മ- ഒപ്പം).

filmfare-nivin-26

മാധവനാണ് തമിഴിലെ മികച്ച നടൻ. (ചിത്രം–ഇരുദി സുട്രു) റിതിക സിങ് നടി ((ചിത്രം–ഇരുദി സുട്രു) . മികച്ച ചിത്രം ജോക്കര്‍, ഇരുദി സുട്രു ഒരുക്കിയ സുധാ കെ പ്രസാദാണ് മികച്ച സംവിധാനത്തിന് പുരസ്‌കാരം സ്വന്തമാക്കിയത്.

filmfare-nivin-267
filmfare-nivin-24

മികച്ച സഹനടൻ സമുദ്രക്കനി (വിസാരണൈ), ധൻസിക സഹനടി (ചിത്രം കബാലി). മികച്ച നടന്‍ ക്രിട്ടിക്സ്-സൂര്യ.മികച്ച സംഗീത സംവിധാനം- എ ആര്‍ റഹ്മാന്‍ ( അച്ചം എന്‍പത് മടമയെട) മികച്ച ഗായകന്‍- സുന്ദരയ്യര്‍ (ജോക്കര്‍) മികച്ച ഗായിക-  ശ്വേതാ മോഹന്‍ (കബാലി) മികച്ച പുതുമുഖ നടി- മഞ്ജിമ (അച്ചം എന്‍പത് മടമയെട).

filmfare-nivin-269

തെലുങ്ക്

മികച്ച ചിത്രം–പെല്ലി ചൂപ്പൊലു

filmfare-nivin-24444

മികച്ച സംവിധായകൻ–വംശി–ഊപ്പിരി

മികച്ച നടൻ–ജൂനിയർ എൻടിആർ – നാനകു പ്രേമതോ

filmfare-nivin-2444

നടി–സമാന്ത – ആ ആ

filmfare-nivin-24555

മികച്ച സഹനടൻ–ജഗപത ബാബു–നാനകു പ്രേമതോ

നടി –നന്ദിത സ്വേത