Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ പെരുന്നാൾ ആഘോഷിച്ച് താരങ്ങൾ; ചിത്രങ്ങൾ

eid

ഈദ് ആഘോഷിച്ച് താരങ്ങളും. മൈലാഞ്ചി മൊഞ്ചുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടി നസ്രിയ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നത്. 

ചെന്നൈ ആര്‍.എസ്പുരത്തെ പള്ളിയിലാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ഈദ് നമസ്ക്കാരത്തിനെത്തിയത്. നാട്ടിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും കുഞ്ഞ് ഇവിടെ ആയതിനാലാണ് ആഘോഷം ഇവിടേയ്ക്ക് മാറ്റിയതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇരുവരും ഈദാശംസകളും നേര്‍ന്നു.

തമിഴിലെ യുവതാരവും പ്രഭുവിന്റെ മകനുമായ വിക്രം പ്രഭു ചെന്നൈയിലെ ദുൽക്കറിന്റെ വീട്ടിൽ എത്തിയിരുന്നു. ഈ ചിത്രമാണ് ഈദ് ദിനത്തിൽ ദുൽക്കർ പങ്കുവച്ചത്.

eid-mohanlal

കൂട്ടുകാരൻ സമീർ ഹംസയ്ക്കൊപ്പം ദുബായിയിൽ ആയിരുന്നു മോഹൻലാലിന്റെ പെരുന്നാൾ ആഘോഷം. പ്രണവ് മോഹൻലാലും ഒപ്പമുണ്ടായിരുന്നു.