Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻലുക്കിൽ മമ്മൂക്കയോടൊപ്പം ലാലേട്ടൻ

lal-mammootty

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരുമിച്ചുള്ള സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇരുവരും ഒന്നിച്ചുള്ള സെൽഫി ആരാധകരും ഏറ്റെടുത്ത കഴിഞ്ഞു.

ഈ സെല്‍ഫി ചിത്രങ്ങള്‍ ഏകദേശം ഒരേ സമയത്താണ് ലാലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 'വിത്ത് ലാല്‍' എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും, 'വിത്ത് മമ്മൂക്ക' എന്ന ക്യാപ്ഷനോടെ മോഹന്‍ലാലും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഇന്നലെ നടന്ന അമ്മ എക്സ്ക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു ഈ സെൽഫി. ജൂഡ് ആന്റണി, അജു വർഗീസ്, ഫർഹാൻ തുടങ്ങി നിരവധി ആളുകൾ ചിത്രത്തിന് താഴെ കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു.