Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ കാസ്റ്റിങ് കൗച്ച് വരെ ഉണ്ട്: ഇന്നസെന്റിനെതിരെ വനിതാ സംഘടന

women-collective-innocent

അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രസ്താവനകളോട് യോജിച്ചും വിയോജിച്ചും ചലച്ചിത്ര മേഖലയിലെ പുതിയ വനിതാ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്ടിവ്. ചലച്ചിത്ര മേഖല ലൈംഗിക പീഡനവിമുക്ത മേഖലയാണ് എന്ന ഇന്നസെന്റിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും ഇന്നത്തെ സമൂഹത്തിൽ‌ നടക്കുന്ന എല്ലാം അതേപടി പ്രതിഫലിക്കപ്പെടുന്ന മേഖലയാണ് സിനിമയെന്നും വിമെൻ ഇൻ സിനിമാ കളക്ടിവ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സംഘടനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്രകാരമാണ്. 

‘‘വിമെൻ ഇൻ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടിൽ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങൾ തീർത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്..സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങൾ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നതും മേൽ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്. എന്തിന് ,ഞങ്ങളുടെ സഹപ്രവർത്തകരായ ചിലർ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാർവ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ മാധ്യമ'ങ്ങളുമായി പങ്കുവച്ചിരുന്നു. സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രത്താകണമെന്ന് WCC ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പൾസർ സുനി ജയിലിൽ നിന്ന് ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെയും ഫോൺ കോൾ ലിസ്റ്റിന്റെയും അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ’’

നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ നിലപാട് ഇരയ്ക്കൊപ്പമല്ലെന്ന ആക്ഷേപത്തിനിടെയാണ് ഇന്നസെന്റ് ഇന്ന് വാർത്താമ്മേളനം വിളിച്ചത്. പിന്നാലെയാണ് പ്രതികരണവുമായി വനിതാ സംഘടനയും രംഗത്തെത്തിയത്.