Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യ മാധവന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി

kavya

നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഇന്ന് രാവിലെ മുതലാണ് കാവ്യയുടെ പേജ് ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്. 

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ പേജിലും കാവ്യയുടെ പേജിലും രൂക്ഷമായ പ്രതികരണങ്ങളാണ് ആളുകൾ നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കാവ്യയുടെ പേജ് അപ്ര്യത്യക്ഷമായത്. 

കാവ്യയുടെ ഫെയ്സ്ബുക്ക് പേജില്‍ നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു അധികവും. ഇതുകൊണ്ടാകാം പേജ് ഡീ ആക്ടിവേറ്റ് ചെയ്തതെന്നാണ് സൂചന.

അതേസമയം കേസുമായി ബന്ധപ്പെട്ട് കാവ്യയുടെയും അമ്മ ശ്യാമളയുടെയും മൊഴി എടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ലക്ഷ്യയ്ക്ക് സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.  ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യുമെ സൂചന.