Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്ലീറ്റ് ആക്ടർ കോണ്ടസ്റ്റ്: മോഹൻലാലിനെ കാണാം, സംസാരിക്കാം

mohanlal

മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഇവിടെ ക്ലിക്കുചെയ്യുക.  

ഓരോ കാലഘട്ടത്തിലും താൻ പകർന്നാടിയ വേഷങ്ങൾ‍ കൊണ്ട് താരചക്രവര്‍ത്തിയായ മഹാനടൻ മോഹന്‍ലാലിന് ഒരു സമ്പൂർണ ആപ്‍. മനോരമ ഓൺലൈനാണ് 'വേഷങ്ങൾ' (Veshangal – The Lives of an Actor) എന്ന ആപ് മഹാനടന് സമ്മാനിക്കുന്നത്. 

മോഹൻലാലിന്റെ പ്രധാന കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള യാത്രയാണ് ആപിലുടനീളം. 'സമ്പൂർണ്ണ' നടന്റെ ഇഷ്ട വേഷങ്ങൾ, കണ്ടു മറഞ്ഞ സിനിമകൾ, കോരിത്തരിപ്പിച്ച രംഗങ്ങൾ, ഇനിയും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒട്ടനവധി വിശേഷങ്ങൾ എല്ലാം ഒറ്റ ക്ലിക്കിൽ എത്തും.

നിങ്ങൾ മോഹൻലാലിന്റെ കടുത്ത ആരാധകനാണെങ്കിൽ, മോഹൻലാലിനൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മനോരമ ഓൺലൈൻ അതിന് അവസരമൊരുക്കുന്നു. മനോരമ ഓൺലൈനും ബിസ്മിയും ചേർന്നൊരുക്കുന്ന 'കംപ്ലീറ്റ് ആക്ടർ കോണ്ടസ്റ്റി'ൽ പങ്കെടുത്ത് നിങ്ങൾക്കും ഈ അവസരം മുതലാക്കാം. 

മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് മോഹൻലാലിന്റെ അഭിനയ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന ‘വേഷങ്ങൾ’ എന്ന മൊബൈൽ ആപിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാം. ഒപ്പം പ്രിയ നടനൊപ്പം സമയം ചിലവഴിക്കാം, സംവദിക്കാം.