Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനു നന്ദി, കാൻസർ ബാധിച്ച എന്റെ മകനെ ചിരിപ്പിച്ചതിന്

fareed-dileep

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് നന്ദി പറഞ്ഞ് ആമേൻ സിനിമയുടെ നിർമാതാവ് ഫരീദ് ഖാൻ. രോഗബാധിതനായ തന്റെ കുഞ്ഞിനെ ചിരിപ്പിച്ചതിനും ആശ്വാസം പകർന്നതിനും നന്ദി പറഞ്ഞ് ഫരീദ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. 

‘‘നന്ദി ദിലീപേട്ടാ, ഇന്നലെ എന്റെ കുഞ്ഞിന്റെ ആറാം പിറന്നാൾ ആശുപത്രിയിൽവച്ച് ആഘോഷിച്ചു.

രക്താബുർദത്തിന് ചികിത്സ തേടുകയാണ് എന്റെ മകൻ. കഴിഞ്ഞ ആഴ്ച അവന്റെ മൂന്നാമത്തെ കീമോതെറാപ്പിയായിരുന്നു. അന്ന് ഡിസ്ചാർജും ചെയ്തതാണ്. പക്ഷേ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിലേക്ക് തിരികെയെത്തി. അവൻ വളരെ അവശനായിരുന്നു, ഒരുപാട് വേദനയും ഉണ്ടായിരുന്നു.

ആ സമയം മാധ്യമങ്ങൾ അങ്ങയുടെ അറസ്റ്റ് ആഘോഷിക്കുകയാണ്. മലയാളം ഇൻഡസ്ട്രിയുടെ ചെറിയ ഭാഗമായതിനാൽ എന്നെയും ഇതെല്ലാം അസ്വസ്ഥമാക്കി. പെട്ടന്നാണ് എന്റെ കുട്ടി നിങ്ങളെ ടിവിയിൽ കാണുന്നത്. അവൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. ‘പപ്പ അത് ഉല്ലാസ് അല്ലേ( ടു കണ്ട്രീസിലെ ദിലീപേട്ടന്റെ കഥാപാത്രം). അവന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. അവന് നിങ്ങളുടെ ശരിയായ പേര് അറിയില്ല. ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോൾ അവന് കുറച്ച് എനർജി കിട്ടി. ഉല്ലാസിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ആ ഒറ്റ നിമിഷം തന്നതിന് ഞാനും അവന്റെ അമ്മയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയത്തിന് കുറച്ച് സമാധാനം ലഭിച്ചു.നിങ്ങൾ ഒരു നടനാണ്, ക്രിമിനൽ അല്ല, മാധ്യമം കോടതിയല്ല, ദിലീപിനെ പിന്തുണയ്ക്കുന്നു.

ഇങ്ങനെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയത്. തൃശിവപേരൂർ ക്ലിപ്തം, അമേൻ എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് ഫരീദ് ഖാൻ.