Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ 3ഡി; റിലീസ് മാറ്റിവച്ചു

pulimurugan-3d

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകൻ ത്രിഡിയുടെ റിലീസ് നീട്ടിവച്ചു. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസ് മാറ്റിവച്ചതായി ടോമിച്ചൻ മുളകുപാടം അറിയിച്ചു. സിനിമ നാളെ റിലീസിനെത്തും.  

ഇതാദ്യമായാണ് വലിയ വിജയം നേടുന്ന സിനിമയുടെ ത്രിഡി പതിപ്പ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. മൾടിപ്ലക്സ് പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. വിഷ്വൽഇഫക്ടുകളാൽ സമ്പന്നമായ സിനിമയുടെ ത്രിഡി പതിപ്പ് നവ്യാനുഭവം ആകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. 

പുലിമുരുകന്റെ പുത്തന്‍ പതിപ്പിലൂടെ തിയറ്ററുകളില്‍ പുതുചരിത്രം കുറിക്കപ്പെടുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ റീ റിലീസിലും ഹിറ്റായ ചിത്രം എന്ന ഖ്യാതി ‘മൈ ഡിയര്‍ കുട്ടിച്ചാത്തനുശേഷം’ പുലിമുരുകന് ലഭിക്കും. 

മോഹൻലാല്‍ കംപ്ലീറ്റ് ആക്ടർ മത്സരത്തില്‍ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ