Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരോട് ക്ഷമ ചോദിച്ച് മോഹൻലാൽ

mohanlal

ഒരിക്കൽക്കൂടി ആരാധകരോട് ക്ഷമ ചോദിച്ച് മോഹൻലാൽ. മറ്റൊന്നുമല്ല ഇത്തവണയും ബ്ലോഗ് എഴുതാൻ സാധിക്കാത്തതിനാലാണ് മോഹൻലാൽ ക്ഷമ ചോദിച്ചത് എത്തിയത്. ഷൂട്ടിങ് തിരക്കുകൾ കാരണം എന്റെ ചിന്തകൾ പകർത്തുന്നതിന് അനുയോജ്യമായ സ്ഥലമോ സമയമോ എനിക്ക് കിട്ടിയില്ല. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് മനസ്സിലാകുന്നു. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറയുന്നു.

എല്ലാ മാസവും കൃത്യം 21-ാം തീയതി മോഹൻലാൽ ബ്ലോഗ് എഴുതാറുണ്ട്. സമകാലീന വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ ബ്ലോഗെഴുതാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം അദ്ദേഹം ബ്ലോഗ് എഴുതിയില്ല. മെയ് 21 നാണ് മോഹൻലാൽ അവസാനമായി ബ്ലോഗ് എഴുതിയത്.