Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിയിലെ ‘സഹീർ അലി’; അനൂപ് മേനോന്റെ വേറിട്ട ഗെറ്റപ്പ്

anoop-manju

കമലാസുരയ്യയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന കമലിന്റെ 'ആമി'യിലെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തില്‍ സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. സഹീര്‍ അലിയുടെ ഗെറ്റപ്പിലുള്ള ചിത്രം അനൂപ് മേനോൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തിറക്കിയത്. 

മനോഹരമായൊരു ബയോപിക് എന്നല്ലാതെ തന്റെ കഥാപാത്രത്തെക്കുറിച്ച് മറ്റൊന്നും വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. നേരത്തെ സിനിമയിലെ മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ ലുക്കും പുറത്തുവന്നിരുന്നു. 

ചിത്രീകരണത്തിന് മുന്‍പ് തന്നെ വലിയ വിവാദങ്ങളുണ്ടാക്കിയ ചിത്രമാണ് ആമി. ആദ്യം വിദ്യാബാലനെയായിരുന്നു ആമിയാവാന്‍ നിശ്ചയിച്ചിരുന്നത്. വിദ്യ അപ്രതീക്ഷിതമായി പിന്‍മാറിയതോടെയാണ് മഞ്ജുവിലേക്കെത്തുന്നത്.