Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതിയിലേക്ക് ഉടനില്ല; ദിലീപ് വീണ്ടും നിയമോപദേശം തേടി

Dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും നിയമോപദേശം തേടി. ജയിലില്‍ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം സുപ്രീംകോടതിയിലേക്ക് പോയാല്‍ മതിയെന്നാണ് തീരുമാനം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനു പിന്നാലെ അമ്മയെയും പൊലീസ് ചോദ്യംചെയ്തു. സംഭവത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിയില്ലായിരുന്നുവെന്ന് കാവ്യാ മാധവൻ മൊഴി നൽകി. മൊഴി പൂർണമായി പരിശോധിച്ച ശേഷം കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും.