Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരഭി മലയാളസിനിമയുടെ കാട്ടുതീ: ജിബു ജേക്കബ്

jubu-surabhi

അവാർഡ് പ്രഖ്യാപനങ്ങൾ മിക്കപ്പോഴും സൗഹൃദ സദസ്സുകളിൽ വലിയ വിമർശനങ്ങളും ചേരിതിരിഞ്ഞുളള വാക്കുതർക്കങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഓരോ വർഷവും സംസ്ഥാന,ദേശീയ,പത്മ പുരസ്ക്കാരങ്ങൾ കടന്ന് പോവുമ്പോൾ അർഹതയുളളവർ നോക്കുകുത്തികളാവാറുണ്ട്.

ദാ.....വീണ്ടും അവാർഡ് പ്രഖ്യാപിക്കുന്നു, ദേശീയ അവാർഡ് 'സുരഭിക്ക് ' പോരെ പൂരം, സുരഭിയോ? കേന്ദ്രത്തിൽ എന്തെങ്കിലും പിടിപാടുണ്ടാവും....?

ഇതിലും ശക്തമായ ഭാഷയിൽ വിമർശനങ്ങൾ കേന്ദ്രത്തിൽ നിന്നും ട്രെയിൻ കയറി വന്നു.എന്നാൽ വിമർശകരുടെ വായടപ്പിക്കാൻ ചിത്രം തീയറ്ററുകളിലെത്തി.....വിമർശകരായ ഏതാനും ചിലരോടൊപ്പം ഞാനും നിന്നു.

ശാരദ മുതൽ ശോഭന വരെ ദേശീയപുരസ്ക്കാരങ്ങൾ നേടുമ്പോൾ അവർക്ക് പിന്നിൽ പ്രഗൽഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

ഇവിടെയാണ് സുരഭി അവരെയും വിമർശകരെയും നിഷ്പ്രഭമാക്കുന്നത്.....ഒരു പ്രഗൽഭസംവിധായകനോ ഛായാഗ്രഹകനോ ഒന്നും ഇല്ലാതെ !! എന്തിനേറെപറയുന്നു ശക്തമായ ഒരു സപ്പോർട്ടിങ് ആർട്ടിസ്റ്റ് പോലുമില്ലാതെ.....ഒരു പക്ഷെ കഥയും സിനിമയും മറന്ന് ജീവിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും.........അത്രമാത്രം തൻമയത്വത്തോടെ ആകഥാപാത്രത്തെ ഉൾക്കൊണ്ട് ദേശീയഅംഗീകാരം പിടിച്ചുവാങ്ങിക്കുകയായിരുന്ന് എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് തോന്നി.

ഒരൽപ്പം അഹങ്കാരത്തിൽ 'മലയാളി' എന്ന നിലയിൽ ഞാൻ പറയട്ടെ വിമർശകരോടും, പ്രേക്ഷകരോടും,സിനിമാപ്രവർത്തകരോടും..........ഇതാ ........ഒരഭിനേത്രി.....സുരഭി ലക്ഷമി. മലയാള സിനിമയ്ക്ക് ഒരുമിന്നാമിനുങ്ങല്ല...... കാട്ടുതീയാണ്.......

ചിത്രം കണ്ടിറങ്ങുന്ന നമ്മുടെ മനസ്സിൽ സുരഭി നിറഞ്ഞു നിൽക്കും....ഒരു നൊമ്പരമായ്........ഇതൊരു അവാർഡ് സിനിമയല്ല,ഒരസാധാരണസിനിമയുമല്ല,... ഒരു നല്ല സിനിമ. വീട്ടിലിരുന്നല്ല ഈ സിനിമ കാണേണ്ടത് തീയറ്ററിലിരുന്നാണ്. നമ്മുടെ ഈ വലിയ കലാകാരിയെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടികളോടെ പ്രോൽസാഹിപ്പിക്കുവാൻ ചലച്ചിത്രപ്രവർത്തകരും നല്ലവരായ പ്രേക്ഷകരും മുന്നോട്ട് വരണം പ്ളീസ്.......‌


ജിബു ജേക്കബ്