Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേലുത്തമ്പി ദളവയായി പൃഥ്വി; സംവിധാനം വിജി തമ്പി

viji-prithviraj

ഇതിഹാസപുരുഷനായ വേലുത്തമ്പി ദളവയായി സൂപ്പർതാരം പൃഥ്വിരാജ് എത്തുന്നു. വിജി തമ്പിയാണ് സംവിധാനം. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജി തമ്പി വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്. ആരാധകരെ ഞെട്ടിക്കാൻ തന്നെയാണ് ഇവർ വീണ്ടുമെത്തുന്നത്. വിജി തമ്പിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്ന് പൃഥ്വിരാജ് പറഞ്ഞു. 

2019ല്‍ ചിത്രീകരണം ആരംഭിക്കാനാവുമെന്ന് കരുതുന്നു. വിദേശഅഭിനേതാക്കളടക്കം വലിയ താരനിരയുണ്ടാവും ചിത്രത്തില്‍.–വിജി തമ്പി പറഞ്ഞു. മലയാളത്തിലെ മറ്റൊരു വലിയ സിനിമയായിരിക്കും ഈ പ്രോജക്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. വിജി തമ്പിയുടെ സിനിമാകരിയറില്‍ ഇടവേള വരാൻ കാരണം ഈ പ്രോജ്ക്ടിന് വേണ്ടിയായിരുന്നെന്നും പൃഥ്വി വ്യക്തമാക്കി. നമ്മൾ തമ്മിൽ, കൃത്യം എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് വിജി തമ്പിയും പൃഥ്വിരാജും ഒന്നിച്ചത്. 

പൃഥ്വിരാജിന്റെ കരിയറിലെ  മറ്റൊരു പ്രോജക്ടായ ബ്ലെസിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. 18 മാസമാണ് സിനിമയുടെ ചിത്രീകരണം. ആടുജീവിതത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാകും വേലുത്തമ്പി ദളവ.