Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലിന്റിന് സെൻസർ ബോർഡിന്റെ പ്രശംസ; ഉണ്ണിയുടെ കരിയർ ബെസ്റ്റ്

clint-movie

ഉണ്ണി മുകുന്ദൻ നായകനാകുന്ന ക്ലിന്റ് സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പ്രശംസ. സിനിമ കണ്ട് സെൻസർ ബോർഡ് അംഗങ്ങളിൽ പലരുടെയും കണ്ണുനനയിച്ചു ഈ ചിത്രം. ഇത്ര മനോഹരമായ ഒരു ചിത്രം സമ്മാനിച്ച സിനിമയുടെ സംവിധായകനായ ഹരികുമാറിനെ സെൻസർ ബോർഡ് അംഗങ്ങൾ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചെന്നും റിപ്പോർട്ട് ഉണ്ട്.

സിനിമയിലെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും മികച്ച  പ്രതികരണം ഇവരിൽ നിന്നും ലഭിച്ചു. ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

ഏഴു വയസ്സിനുള്ളിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച് അകാലത്തിൽ പൊലിഞ്ഞ വിസ്മയ പ്രതിഭയുടെ കഥയാണ് ‘ക്ലിന്റ്’. ക്ലിന്റ് ആയി വെള്ളിത്തിരയിലെത്തുന്നതു തൃശൂർ സ്വദേശി മാസ്റ്റർ അലോക്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത്. 

 ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിനു ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹന‍കുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

സലിം കുമാർ, കെപിഎസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം ബാലതാരങ്ങളായ അക്ഷര, രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമർ എന്നിവരും അഭിനയിക്കുന്നു. 

മധു അമ്പാട്ട്(ഛായാഗ്രഹണം), ഇളയരാജ(സംഗീതം), നേമം പുഷ്പരാജ്(കലാ സംവിധാനം), പ്രഭാവർമ(ഗാനരചന), പട്ടണം റഷീദ്(ചമയം), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിങ്ങനെ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.