Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി നീട്ടിയത് കാൻസർ രോഗികള്‍ക്കായി, അവരെന്നെ ഗുണ്ടയാക്കി‌; അതുൽ

athul മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ അതുൽ

സഹപാഠിയായ വിദ്യാർഥിയെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ സിനിമാ–സീരിയിൽ താരം അതുൽ ശ്രീവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ തനിക്കെതിരെ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അതുല്‍ രംഗത്തെത്തി.

മുടി നീട്ടി വളർത്തിതിന് തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായി പൊലീസ് ചിത്രീകരിച്ചെന്നും റീജിണൽ കാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കായാണ് തന്‍റെ മുടി എന്നും അതുൽ പറയുന്നു. സംഭവം നടന്നു എന്നു പറയുന്ന ഗുരുവായൂരപ്പന്‍ കോളേജില്‍ തെളിവെടുപ്പിനായി പോലും തന്നെ പൊലീസ് കൊണ്ടു പോയില്ലെന്നും അതുൽ കുറിപ്പിൽ വ്യക്തമാക്കുന്നു.

അതുലിന്റെ കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ടവരേ..

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു... അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും. കോളജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..

പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം ആവില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം.....

1. ഒരു പൊലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി.... ആ സുഹൃത്തിന് പരുക്കുകൾ ഇല്ല. പക്ഷേ പരുക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പൊലീസുകാർ വ്യക്തമാക്കണം...

2. സംഭവം നടന്നയിടത്ത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല...

3. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പൊലീസ് ചിത്രീകരിച്ചു.

മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പൊലീസുകാരാ... RCC അഥവാ റീജിണൽ കാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല..... സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ...

3. ഈ പ്രശ്നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല...

4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ... ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ.....

പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ...... എന്റെ നിരപരാധിത്വം തെളിയിക്കാൻ... കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്.... സഹപാഠികളും...എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത..... (മാധ്യമ സുഹൃത്തുക്കൾ, കസബ പൊലീസ്.... )
എന്ന്,
അതുൽ ശ്രീവ

എം80 മൂസ എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് അതുല്‍ ശ്രദ്ധിക്കപ്പെട്ടത്. 2012 ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ പുരസ്‌കാരം നേടിയ നടനാണ് അതുല്‍. അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടെയാണ്. മോഹന്‍ലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ അതുല്‍ അഭിനയിച്ചിട്ടുണ്ട്.