Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന്റെ പിറന്നാൾ ആഘോഷിച്ച് നസ്രിയ; ചിത്രങ്ങൾ കാണാം

nazriya-fahad-birthday

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച അഭിനയപ്രതിഭകളിലൊരാളായ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണിന്ന്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നത്. നടൻ ദുൽക്കർ സല്‍മാൻ, ശിവകാർത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളും ഫഹദിന് പിറന്നാൾ ആശംസ നേർന്നിരുന്നു.

ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഫെയ്സ്ബുക്കിൽ അമ്മയ്ക്കൊപ്പമുളള ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്താണ് നസ്റിയ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ഭർത്താവിന് കൈമാറിയത്.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നസ്രിയ സോഷ്യല്‍മീഡിയയില്‍ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സെല്‍ഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും നടി ഫെയ്സ്ബുക്കിലൂടെ ആരാധകർക്കായും പങ്കുവക്കും.

nazriya-fahad-birthday-2
nazriya-fahad-birthday-1