Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങവച്ചെറിഞ്ഞു, ചാക്കോച്ചൻ മലർന്നടിച്ചു വീണു; വിഡിയോ

chakochan-video

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ വർണ്യത്തിൽ ആശങ്ക തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വ്യത്യസ്തമായ ലുക്കിലാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്.  ലമ്പടനും മുഴുക്കുടിയനുമായ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ചിത്രത്തിന് വേണ്ടി ബുദ്ധിമുട്ടേറിയൊരു രംഗം അദ്ദേഹം ചെയ്യുകയുണ്ടായി. ബൈക്കിൽ വരുമ്പോൾ ഒരാൾ കരിക്ക് വച്ച് എറിയുന്നതാണ് ചിത്രീകരിക്കേണ്ടത്. അപകടം പിടിച്ച രംഗമായതിനാൽ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകനും നിർമാതാവും നിർബന്ധം പിടിച്ചെങ്കിലും തനിയെ ചെയ്യാമെന്ന് ചാക്കോച്ചൻ തീരുമാനിക്കുകയായിരുന്നു.

അവസാനം ഏറെ കൃത്യതയോടെ തന്നെ ചാക്കോച്ചൻ ആ ഷോട്ട് പൂർത്തിയാക്കി. സെറ്റിലുള്ളവർ ഒന്നടങ്കം കയ്യടിക്കുകയും ചെയ്തു.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങൾ. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ സിനിമയുമായി സിദ്ധാര്‍ത്ഥ് വരുന്നത്.