Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ്, അപർണ; ഇവര്‍ ഭാഗ്യജോഡികൾ

aparna-asif

സൺഡേ ഹോളിഡേ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറി ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുന്നു. നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്ത തൃശ്ശിവപേരൂർ ക്ലിപ്‌തം എന്ന സിനിമയിലൂടെ മലയാളത്തിലെ ഭാഗ്യജോഡികളായി മാറുകയാണ് ഇവർ. തൃശ്ശിവപേരൂർ ക്ലിപ്‌തം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഈ വർഷം ആസിഫ് അലി നായകനായി എത്തിയ നാലാമത്തെ ചിത്രം കൂടിയാണിത്.

aparna-asif-1

തന്റേടിയായ ഓട്ടോ ഡ്രൈവർ ഭഗീരഥി എന്ന വേഷമാണ് ചിത്രത്തിൽ അപര്‍ണയുടേത്. ഏറ്റവും എളുപ്പത്തിൽ വിൽക്കാൻ പറ്റുന്നത് പെണ്ണിന്റെ മാനം ആണെന്നും അതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്നും വിശ്വസിക്കുന്ന തന്റേടി. ആൺ–പെൺ വ്യത്യാസമില്ലാതെ തെറി പറയുന്നവൾ തല്ലുകൊടുക്കുന്നവൾ. സംഘട്ടന രംഗത്തിലൂടെ പരിചയപ്പെടുത്തിയ ഭഗീരഥി എന്ന കഥാപാത്രം അപർണ ഗംഭീരമാക്കി.

ഗിരിജാവല്ലഭവൻ എന്ന കഥാപാത്രമായി ആസിഫ് എത്തുന്നു. രണ്ടുപേരുടെയും പ്രകടനം തന്നെയാണ് പ്രധാനആകർഷണം. ഭഗീരഥിയുടെ ഓട്ടോയിൽ അപ്രതീക്ഷിതമായി ഗിരിജാവല്ലഭൻ എത്തുന്ന രംഗങ്ങൾ പ്രേക്ഷകരിൽ ചിരിപടർത്തും.

sunday-holiday-review-1

തൃശ്ശിവപേരൂർ ക്ലിപ്‌തത്തിൽ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് സൺഡേ ഹോളിഡേയിൽ ഇരുവരും ചെയ്തത്. സാഹചര്യങ്ങൾ വരെ വ്യത്യസ്തം. പ്രണയവും കോമഡിയും അനായാസമായി കൈകാര്യം െചയ്യുന്ന ആസിഫും അപർണയും പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു.