Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിന്റെ സോലോ; ‘രുദ്ര’ ടീസർ കാണാം

solo-dulquer-tamil

ദുൽക്കർ സൽമാൻ നായകനാകുന്ന സോലോ പുതിയ ടീസർ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാർ ആണ്. നേരത്തെ സിനിമയുടെ മറ്റൊരു ടീസർ പുറത്തിറങ്ങിയിരുന്നു. 

Solo - World of Rudra | Malayalam Teaser | Dulquer Salmaan | Bejoy Nambiar

അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോലോ.  ഇതിൽ സോലോ– വേൾഡ് ഓഫ് രുദ്ര  എന്ന കഥയുടെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ബോളിവുഡ് താരം ഡിനോ മോറിയ, നാസർ, ദീപ്തി സതി തുടങ്ങിയവരെ തമിഴ് ടീസറിൽ രാണാം.

Solo - World of Rudra | Tamil Teaser | Dulquer Salmaan | Bejoy Nambiar

കോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സോലോയില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക.